ദേശീയം

നിയമസഭയ്ക്ക് പുറത്ത് എംഎല്‍എമാരുടെ കൂട്ടയടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് ഭരണകക്ഷി എംഎല്‍എമാരും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കൂട്ടയടി. കൂറുമാറാന്‍ പണം വാങ്ങിയെന്നാരോപിച്ച്് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ക്യാമ്പിനെതിരെ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയുമായ ചീഫ് വിപ്പ് ഭരത് ഗോഗവാലെ രംഗത്തെത്തി. സഭാംഗങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായതിന് പിന്നാലെ ബിജെപി എംഎല്‍എ മഹേഷ് ഷിന്‍ഡെയും എന്‍സിപി നേതാവ് അമോല്‍ മിത്കാരിയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് അജിത് പവാര്‍ തന്റെ അംഗങ്ങളോട് സഭയ്ക്ക് അകത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ചൊവ്വാഴ്ചയും പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും പരിഹസിക്കുന്നത് സഹിക്കുന്നതിന് ഒരുപരിധിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്