ദേശീയം

'ഈച്ച കയറിയത് അറിഞ്ഞില്ല'; 50കാരിയുടെ മൂക്കില്‍ നിന്ന് 150 പുഴുക്കളെ നീക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡും പിന്നാലെ ബ്ലാക്ക് ഫംഗസും ബാധിച്ച വീട്ടമ്മയുടെ മൂക്കില്‍ നിന്ന് 150 ഓളം പുഴുക്കളെ നീക്കം ചെയ്തു. അര്‍ധ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 50കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ 50കാരിക്കാണ് ആറുമാസം മുന്‍പ് കോവിഡ് ബാധിച്ചത്. പിന്നാലെ ബ്ലാക്ക് ഫംഗസും പിടിപെടുകയായിരുന്നു. അണുബാധ തലച്ചോറിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് ഇവരുടെ വലത് കണ്ണ് നീക്കം ചെയ്തു. കോവിഡിനെ തുടര്‍ന്ന് ഇവരുടെ വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതായി സെഞ്ച്വറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞദിവസം ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് തലച്ചോറിന് താഴെ പുഴുക്കളെ കണ്ടെത്തിയത്. പ്രമേഹം കൂടുതലായിരുന്നതിനാലും വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചതിനാലും ഒരേസമയം 50കാരിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതും പുഴുക്കളെ നീക്കം ചെയ്യുന്നതും ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 
സാധാരണനിലയില്‍ ഈച്ചയോ മറ്റു പ്രാണികളോ ദേഹത്ത് വന്നിരുന്നാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് സംവേദനക്ഷമത നഷ്ടപ്പെട്ടു. ഈസമയത്താകാം മൂക്കിലൂടെ ഈച്ച ദേഹത്ത് പ്രവേശിച്ച് മുട്ടയിട്ടതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലച്ചോറില്‍ കയറിയിരുന്നുവെങ്കില്‍ മസ്തിഷ്‌കരോഗം സംഭവിച്ചേനെയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

നിലവില്‍ രോഗിയുടെ അസുഖം പൂര്‍ണമായി ഭേദമായി. ഇടത് കണ്ണ് കൊണ്ട് അവര്‍ക്ക് എല്ലാം കാണാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍