ദേശീയം

സാമുദായിക ഐക്യം തകര്‍ക്കും; കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ഈ മാസം 28ന് ഡോ. എസ്പിഎം സെന്ററിലെ കേദാര്‍നാഥ് സാഹ്നി ഓഡിറ്റോറിയത്തിലാണ് പരിപാടി തീരുമാനിച്ചിരുന്നത്. 

ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 9.30 വരെയാണ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷോ നടക്കുന്നത് സാമുദായിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ഫാറൂഖിയെയും മറ്റ് നാല് പേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുവത്സര ദിനത്തില്‍ ഇന്‍ഡോറിലെ ഒരു കഫേയില്‍ നടന്ന കോമഡി ഷോയ്ക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ്‍ സിങ് ഗൗഡിന്റെ മകന്‍ ഏകലവ്യ സിങ് ഗൗഡിന്റെ പരാതിയിലായിരുന്നു നടപടി. ഫാറൂഖിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്