ദേശീയം

നീറ്റ് പരീക്ഷ ഫലം സെപ്റ്റംബര്‍ ഏഴിന് പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്


ഡൽഹി: നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. 

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 

ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യാൻ www.neet.nta.nic.in. ഔദ്യോ​ഗിക വെബ്സൈറ്റിലെ ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോ​ഗിൻ വിശദാംശങ്ങൾ നൽകണം. പിന്നാലെ നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.

ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന