ദേശീയം

'നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടില്ല, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രീം കോടതി. പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി, അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നിനു തുടങ്ങുമെന്നും അതിനു മുമ്പ് ഹര്‍ജി പരിഗണിക്കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അടങ്ങി ബെഞ്ച് അറിയിച്ചു.

''ഞങ്ങള്‍ അതില്‍ ഇടപെടില്ല. കൗണ്‍സലിങ് നടക്കട്ടെ, ഇനിയും അത് നിര്‍ത്തിവയ്ക്കാനാവില്ല. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'' - ബെഞ്ച് പ്രതികരിച്ചു.

നീറ്റ് പിജി പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്