ദേശീയം

ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ 41 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍; യാത്രക്കാരന്‍ കയ്യോടെ പിടിയില്‍- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീകള്‍ ഉപയോഗിക്കുന്ന ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ കറന്‍സികള്‍ പിടികൂടി. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ ലഗേജ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 41 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടികൂടിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച മിസാം റാസയുടെ ലഗേജാണ് സിഐഎസ്എഫ് പരിശോധിച്ചത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ലഗേജ് പരിശോധനയ്ക്ക് സിഐഎസ്എഫ് വിധേയമാക്കിയത്. 

എക്‌സറേ പരിശോധനയില്‍ ലഗേജില്‍ സൂക്ഷിച്ചിരുന്ന ലെഹങ്ക ബട്ടണുകളില്‍ അസ്വാഭാവികത തോന്നി. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ലെഹങ്ക ബട്ടണുകളില്‍ സൂക്ഷിച്ച നിലയില്‍ വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. രേഖകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മിസാം റാസയെ കസ്റ്റംസ് അധികൃതര്‍ക്ക് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു