ദേശീയം

ഓരോ ദിവസവും 82 കൊലപാതകങ്ങള്‍; രാജ്യത്ത് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത് 30,132പേര്‍ക്ക്, ഞെട്ടിക്കുന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം ഓരോ ദിവസവും ശരാശരി 82 കൊലപാതകങ്ങള്‍ വീതം നടന്നെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഓരോ മണിക്കൂറും 11ല്‍ കൂടുതല്‍ തട്ടിക്കൊണ്ടുപോകല്‍ വീതം നടന്നു. ഒരു ലക്ഷം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ജാര്‍ഖണ്ഡിലാണ്. തട്ടിക്കൊണ്ടുപോകല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണെന്ന് എന്‍സിആര്‍ബിയുടെ 'ക്രൈം ഇന്‍ ഇന്ത്യ 2021' റിപ്പോര്‍ട്ടില്‍ പറയുന്നു. 

30,132പേര്‍ ഇരകളായ 29,272 കൊലപാതക കേസുകള്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍ 29,193 കേസുകളാരുന്നു. 0.3 ശതമാനം വര്‍ധനവ്. 1,01,707 കിഡ്‌നാപ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,04,149പേരാണ് കിഡ്‌നാപ് ചെയ്യപ്പെട്ടത്. 19.9 ശതമാനം വര്‍ധനവാണ് കിഡ്‌നാപ് കേസുകളില്‍ സംഭവിച്ചത്. 2020ല്‍ ഇത് 84,805 ആയിരുന്നു. 

ഏറ്റവും കൂടുതല്‍ കൊപാതകങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശ് (3,717), ബിഹാര്‍ (2,799), മഹാരാഷ്ട്ര (2,330), മധ്യപ്രദേശ് (2,034), പശ്ചിമ ബംഗാള്‍(1,884) എന്നീ സംസ്ഥാനങ്ങൡലാണ്. ഡല്‍ഹിയില്‍ 459 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9,765കൊലപാതകങ്ങള്‍ നടന്നത് തര്‍ക്കങ്ങള്‍ കാരണമാണ്. വ്യക്തിപരമായ പക കാരണം 3,782 കൊലപാതകങ്ങള്‍ സംഭവിച്ചു. 

ഒരുലക്ഷം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ജാര്‍ഖണ്ഡിലാണ്. 4.1 ലക്ഷം ജനസംഖ്യയില്‍ 1,573 കൊലപാതകങ്ങള്‍ നടന്നു. 1,01,707 കേസുകളാണ് കഴിഞ്ഞവര്‍ഷം കിഡ്‌നാപ്പിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 86,543 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. 17,605 പുരുഷന്‍മാരും തട്ടിക്കൊണ്ടുപോകലിന് ഇരകളായി. ഇതില്‍  69,014പേര്‍ കുട്ടികളാണ്. 58,058 പേര്‍ പെണ്‍കുട്ടികളും 10,956പേര്‍ ആണ്‍കുട്ടികളുമാണ്. 

തട്ടിക്കൊണ്ടുപോയ 99,680പേരെ കണ്ടെത്തി. ഇതില്‍ 82,202പേര്‍ സ്ത്രീകളാണ്. 17,477 പുരുഷന്‍മാരെയും കണ്ടെത്തി. ഇതില്‍ 820പേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകലുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം