ദേശീയം

'കുടുംബത്തെ പച്ചയ്ക്ക് തീകൊളുത്തും'; ഭീഷണിയുമായി മന്ത്രി; കേസ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയ കര്‍ണാടക മന്ത്രി ആനന്ദ്‌ സിങ്ങിനെതിരെ പൊലീസ് കേസ് എടുത്തു. ടൂറിസം -പരിസ്ഥിതി മന്ത്രിയായ ആനന്ദ് സിങ്ങിനെതിരെ എസ്‌സി, എസ്ടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. 

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പോലപ്പയും ഗ്രാമത്തിലെ ഒരു സമുദായത്തിലെ ആളുകളും തമ്മില്‍ ഭൂമി സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഗ്രാമത്തിലെത്തിയ മന്ത്രിയോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രി പോലപ്പയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുടുംബത്തെ ഒന്നാകെ ചുട്ടുകൊല്ലുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

രാത്രി പൊലീസ് സ്റ്റേഷനിലെത്തി പോലപ്പയും കുടുംബവും സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലപ്പയ്ക്കും കുടുംബത്തിനുമെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി