ദേശീയം

'ഒന്നോ രണ്ടോ ദിവസമൊക്കെ ഇറച്ചി കഴിക്കാതിരിക്കാം, സ്വയം നിയന്ത്രിക്കൂ'

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ''ഒന്നോ രണ്ടോ ദിവസമെല്ലാം നിങ്ങള്‍ക്ക് ഇറച്ചി കഴിക്കാതിരിക്കാം...'' ജൈന മത വിശ്വാസികളുടെ ആഘോഷത്തിന്റെ ഭാഗമായി അറവുശാല അടച്ചുപൂട്ടിയ നടപടിയെ ചോദ്യം ചെയ്ത ഹര്‍ജിക്കാരനോട് ഗുജറാത്ത് ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെ. ജൈനവിശ്വാസികളുടെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24  മുതല്‍ 31 വരേയും സെപ്റ്റംബര്‍ നാല് മുതല്‍ ഒന്‍പത് വരേയും അറവുശാല തുറക്കരുതെന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടാണ് ഹര്‍ജി.

കോര്‍പറേഷന്റെ ഉത്തരവ് ചോദ്യംചെയ്ത് കുല്‍ ഹിന്ദ് ജമാഅത്ത് അല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് കോര്‍പ്പറേഷന്റെ നടപടിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ ഒന്നുരണ്ട് ദിവസം മാംസം കഴിക്കാതിരിക്കാന്‍ സ്വയം നിയന്ത്രിക്കാനാവും എന്നായിരുന്നു ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ പ്രതികരണം. 

ഇഷ്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

ഭാര്യയുമായി വഴക്കിട്ടു; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം