ദേശീയം

സര്‍ക്കാര്‍,സ്വകാര്യ മേഖലയെന്ന വ്യത്യാസമില്ല; എല്ലാ ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം, പദ്ധതിയുമായി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ 'നാന്‍ മുതല്‍വന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും സോഫ്റ്റുവയറുകളും മറ്റു സംവിധാനങ്ങളും നല്‍കും. 

ഇതിനുവേണ്ടിയുള്ള നടപടികള്‍ തമിഴ്‌നാട് സ്‌കില്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 

സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കുന്നതിനായി പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ യാത്രാ ക്ലേഷം അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി തമിഴ്‌നാടിനെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

കാഴ്ച പരിമിതി അനുഭവിക്കുന്നവര്‍ അടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന 1,000 രൂപ പെന്‍ഷന്‍ 1,500 ആക്കി ഉയര്‍ത്തിയതായും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി