ദേശീയം

'അതു കോടതിയുടെ പണിയല്ല'; താജ് മഹലിന്റെ പഴക്കം നിര്‍ണയിക്കണമെന്ന ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്നും അതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചരിത്രം പരിശോധിക്കല്‍ കോടതിയുടെ പണിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

ഹര്‍ജിക്കാരന് ഈ ആവശ്യവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. പൊതുതാത്പര്യ ഹര്‍ജി ഇത്തരം കാര്യങ്ങള്‍ക്കായല്ല, ചരിത്രം പരിശോധിക്കലല്ല കോടതിയുടെ ജോലി. ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ചരിത്ര പുസ്തകങ്ങളില്‍നിന്നും പാഠ്യ പുസ്തകങ്ങളില്‍നിന്നും താജ് മഹലിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കണമെന്നാണ് സുര്‍ജിത് സിങ് യാദവ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. താജ് മഹലിന്റെ പഴക്കത്തെക്കുറിച്ചു പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. 

താജ് മഹല്‍ നിലനിന്ന സ്ഥലത്ത് കൊട്ടാര സദൃശ്യമായ കെട്ടിടം നേരത്തെ തന്നെ ഉണ്ടായിരുന്നതായി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടു. ചരിത്രകാരന്‍മാര്‍ ഒരിടത്തം ഇതു പരാമര്‍ശിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു