ദേശീയം

യുവാവിനെ  കഴുത്തറുത്ത് കൊന്നു; അറുത്തെടുത്ത തലയുമായി സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ബന്ധു കഴുത്തറുത്ത് കൊലപ്പെടുത്തി. അതിനുശേഷം ഛേദിച്ച തലയുമായി സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുത്തു.ഝാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ മുര്‍ഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാനു മുണ്ടു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയും ഭാര്യയും ഉള്‍പ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഒന്നിനാണ് യുവാവായ കനു മുണ്ടയെ കാണാതായത്. അന്നേദിവസം വീട്ടിലെ മറ്റുള്ളവര്‍ കൃഷിപ്പണിക്ക് പോയിരുന്നു. ഇയാള്‍ തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മരുമകന്‍ സാഗര്‍ മുണ്ടയും കുട്ടാളികളും മകനെ തട്ടിക്കൊണ്ടുപോയെന്ന് അറിയാന്‍ കഴിഞ്ഞത്. വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാനുവിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോട തുടര്‍ന്ന് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടിയതിന് പിന്നാലെ 15 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ നിന്ന് യുവാവിന്റെ അറുത്തെടുത്ത തല കണ്ടെത്തി. അറുത്തെടുത്ത തലയുമായി പ്രതികള്‍ സെല്‍ഫിയെടുത്തതായും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ അഞ്ച് മൊബൈല്‍ ഫോണുകള്‍, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, ഒരു എസ് യുവി എന്നിവ പൊലീസ് കണ്ടെടുത്തു. ഭുമിയെ ചൊല്ലി ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്