ദേശീയം

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് നഴ്‌സറി വിദ്യാര്‍ഥികളായ സഹോദരിമാര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ഒരു സ്‌കൂളിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നിവരാണ് മരിച്ചത്.

പ്രദേശവാസിയായ പരമേശ്വര്‍ സാഹുവിന്റെ മക്കളാണ് മരിച്ചത്. തിളച്ചവെള്ളത്തില്‍ വീണ് പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ടുപേരും മരണത്തിന് കീഴടങ്ങി.

ഇളയമകള്‍ ബ്യൂട്ടികുമാരി ചൊവ്വാഴ്ച വൈകീട്ടും ഷിബു ബുധനാഴ്ചയുമാണ് മരിച്ചത്. അങ്കണവാടിക്ക് സമീപത്തെ സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത ശേഷം കഞ്ഞിവെള്ളം ഒരൊഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ചിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടെ സ്‌കൂള്‍ ഗ്രൗണ്ടിലെ കഞ്ഞിവെള്ളത്തില്‍ വീഴുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി മേദിനി നഗറിലെ എംആര്‍എംസിഎച്ചില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

വെന്തുരുകി ഡല്‍ഹി, വീണ്ടും 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

നാളെയുടെ തീപ്പൊരികള്‍...