ദേശീയം

'ഭരണഘടന സംരക്ഷിക്കാന്‍ നരേന്ദ്രമോദിയെ കൊല്ലണം'; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മധ്യപ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി രാജാ പടേരിയുടെ പരാമര്‍ശം വിവാദത്തില്‍. രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്നായിരുന്നു പടേരിയുടെ പരാമര്‍ശം. പടേരിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു.

എന്നാല്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന പരാമര്‍ശത്തിലൂടെ താന്‍ ഉദ്ദേശിച്ചത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നതാണ്. വീഡിയോ റെക്കോര്‍ഡ് ചെയ്ത ആള്‍ അത് സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ആതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി മുസോളിനിയുടേതാണെന്നും മഹാത്മാഗാന്ധിയുടേതല്ലെന്നും ബിജെപി നേതാവ് നരോത്തം മിശ്ര പറഞ്ഞു. പടേരിയുടെ ഈ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് മഹാത്മഗാന്ധിയുടേതല്ലെന്ന് ബോധ്യമായി. ഈ കോണ്‍ഗ്രസ് ഇറ്റലിയുടേതാണ്. മുസോളിനിയുടേതാണ് അവരുടെ പ്രത്യയശാസ്ത്രം. പരാമര്‍ശം നടത്തിയ പടേരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍