ദേശീയം

ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്; ബുധനാഴ്ച സത്യപ്രതിജ്ഞ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ചെപ്പോക്ക് എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനും മന്ത്രിയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉദനിധി വരുന്നതടക്കം മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും സൂചനകളുണ്ട്. 

പൊതുജന ക്ഷേമകാര്യം, കായികം, യുവജനകാര്യ വകുപ്പുകള്‍ ഉദയനിധിക്ക് ലഭിക്കുമെന്നാണ് വിവരം. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന വകുപ്പാണു പൊതുജന ക്ഷേമകാര്യ വകുപ്പ്. നിലവില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ് പദ്ധതികളെല്ലാം ഈ വകുപ്പിനു കീഴിലാണ്.  

യുവജനകാര്യ, കായിക വകുപ്പോ ഉദയനിധിയെ കാത്തിരിക്കുന്നുവെന്നാണ് പാര്‍ട്ടിയുടെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം. മന്ത്രി കെആര്‍ പെരിയകറുപ്പന്‍ കൈകാര്യം ചെയ്യുന്ന ഗ്രാമീണ വികസനവും ഉദയനിധിയെ തേടിയെത്തുമെന്ന് വിവരമുണ്ട്. അങ്ങനെയെങ്കില്‍ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണിയുണ്ടാകും. ചലരുടെ വകുപ്പില്‍ മാറ്റം വരുമെങ്കിലും നിലവിലെ മന്ത്രിമാരെല്ലാവരും തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സ്റ്റാലിന്‍ കുടുംബത്തിലെ മൂന്നാം തലമുറയുടെ പ്രതിനിധിയാണ് ഉദയനിധി. 46കാരനായ ഉദയനിധി 2019ല്‍ ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ സെക്രട്ടറി കൂടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത