ദേശീയം

വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞു; രണ്ടുവിദ്യാര്‍ഥികള്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോച്ചിങ് ക്ലാസിലെ വിദ്യാര്‍ഥികളാണ് വിനോദയാത്രയ്ക്ക് പോയത്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പഴയ മുംബൈ- പുനെ ഹൈവേയിലാണ് സംഭവം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. ബസില്‍ 48 പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരുമാണ്് ഉണ്ടായിരുന്നത്.

മുംബൈയിലെ ചെമ്പൂരിലെ കോച്ചിങ് ക്ലാസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വിനോദയാത്രയ്ക്ക് പോയത്. വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മല ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''