ദേശീയം

ഓഫീസിലേക്ക് പോകുന്നതിനിടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; ഓടിച്ചിട്ട് മോഷ്ടാവിനെ പിടികൂടി യുവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തവരെ പിന്തുടര്‍ന്ന് പിടികൂടി യുവതി. രാവിലെ 31കാരി ഓഫീസിലേക്ക് പോകുന്നതിനിടെയാണ് രണ്ടംഗസംഘം യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചത്. പിന്തുടര്‍ന്ന് ഓടിയ യുവതി ഇതില്‍ ഒരാളെ പിടികൂടിയതായും മറ്റൊരു മോഷ്ടാവ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.പടിഞ്ഞാറന്‍ ഡല്‍ഹിയലിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം. 

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ 31കാരിയായ രുചി ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു  സംഭവമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഘന്‍ശ്യം ബെന്‍സാല്‍ പറഞ്ഞു. രജൗരി ഗാര്‍ഡനിലെ മേത്ത ചൗക്കിന് സമീപമെത്തിയപ്പോള്‍ ഗ്രേ കളര്‍ സ്‌കൂട്ടിയില്‍ എത്തിയ രണ്ട് ആണ്‍കുട്ടികള്‍ ഫോണ്‍ തട്ടിപ്പറിക്കുകയായിരുന്നു.

ആ സമയത്ത് അതുവഴി പോയ വഴിയാത്രക്കാരനോട് യുവതി തന്റെ ഫോണ്‍ അജ്ഞാതര്‍ തട്ടിപ്പറിച്ചെന്നും അവരെ പിന്തുടരാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. അയാളും യുവതിയും മോഷ്ടാക്കളെ പിന്തുടര്‍ന്നു. അതിനിടെ മോഷ്ടാക്കള്‍ ടാഗോര്‍ ഗാര്‍ഡനിലെ അരവിന്ദ് കുമാര്‍ നിന്ന് മറ്റൊരു മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു. അപ്പോഴും യുവതി മോഷ്ടാക്കളെ വിടാതെ പിന്തുടര്‍ന്നു.

ഇതോടെ വിവരം ലഭിച്ച പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ രുചിയും പൊലീസും ചേര്‍ന്ന് പതിനേഴുകാരനായ മോഷ്ടാവിനെ വിജയകരമായി പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന