ദേശീയം

ബിജെപി നേതാവിന്റെ കമ്പിളിപ്പുതപ്പ് വിതരണം; ബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിലെ അസന്‍സോളില്‍ തിക്കിലും തിരക്കിലും പെട്ട് ഒരുകുട്ടി  ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കമ്പിളി പുതപ്പ് വിതരണ പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ വിവരം അറിയിച്ചിരന്നില്ലെന്നും പൊലീസ് പറഞ്ഞു.  കമ്പിളിപ്പുതപ്പ് വിതരണം ഉണ്ടെന്ന് അറിഞ്ഞ്് ആളുകള്‍ കൂട്ടത്തോടെ എത്തിയിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. 

'ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. പരിപാടിക്ക് സുവേന്ദു അധികാരി അനുമതി വാങ്ങിയിരുന്നില്ല. പുതപ്പ് വിതരണത്തിന്റെ പേരില്‍, അത്രയും വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാവാത്ത സ്ഥലത്തേക്ക് ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. പാവങ്ങളുടെ ജീവിതം വച്ചാണ് സുവേന്ദു കളിച്ചത്. ധാര്‍മിക ബോധമില്ലാതെയാണ് ആദ്ദേഹം രാഷ്ട്രീയം കളിക്കുന്നത്' - ടിഎംസി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?