ദേശീയം

കൊലപാതക കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 18 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി, തുക പൊലീസില്‍നിന്ന് ഈടാക്കണം

സമകാലിക മലയാളം ഡെസ്ക്

മദുര: ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ തെറ്റായി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കു പതിനെട്ടു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മദുരെ ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. തുക ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.

2013ല്‍ പരമക്കുടിയില്‍ ബിജെപി നേതാവായ മുരുകേശന്‍ കൊല്ലപ്പെട്ട കേസിലാണ് രാജാ മുഹമ്മദ്, മനോകരന്‍ എന്നിവര്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ക്കു കേസില്‍ ബന്ധമില്ലെന്നു തെളിഞ്ഞു. തെറ്റായ അറസ്റ്റിനെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു.

രാജയ്ക്കു പത്തു ലക്ഷവും മനോകരന് എട്ടു ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ഹൈക്കോടതി വിധി. തുക ഇവരെ അറസ്റ്റ് ചെയ്ത ഇന്‍സ്‌പെക്ടര്‍ രത്തിനകുമാറില്‍നിന്ന് ഈടാക്കണം. ഇയാളുടെ തെറ്റായ പ്രവൃത്തിയാണ് ഇരുവരും ജയിലില്‍ ആവാന്‍ കാരണമെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി