ദേശീയം

'ശിക്ഷ ഇളവു ചെയ്യാന്‍ സര്‍ക്കാരിന് അധികാരം'; ബില്‍ക്കിസ് ബാനുവിന്റെ പുനപ്പരിശോധനാ ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷ സര്‍ക്കാരിന് ഇളവു ചെയ്യാമെന്ന വിധിക്കെതിരെ, ഗുജറാത്ത് കലാപത്തിനിടെ ആക്രമിക്കപ്പെട്ട ബില്‍ക്കിസ് ബാനു നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. വിധി പുനപ്പരിശോധിക്കുന്നതിനു കാരണമൊന്നും കാണുന്നില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

ശിക്ഷ ഇളവു ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്നാണ്, കഴിഞ്ഞ മെയില്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. 1992ലെ ശിക്ഷ ഇളവു ചെയ്യല്‍ നയം അനുസരിച്ച് അപേക്ഷകളില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയില്‍ ആയതിനാല്‍ ശിക്ഷാ ഇളവില്‍ മഹാരാഷ്ട്രാ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

ബില്‍ക്കിസ് ബാനു നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി ചേംബറിലാണ് കോടതി പരിഗണിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ