ദേശീയം

മെസി ജനിച്ചത് അസമില്‍; കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് കോണ്‍ഗ്രസ് എംപി. അസമിലെ ബാര്‍പേട്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

'ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.  മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു. 

എന്നാല്‍ മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്. 

അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇതിനിടെ എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്‍, മെസ്സി എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. ലോകകപ്പു നേടിയ മെസ്സി ഭാര്യയുമൊത്ത് അസമിലേക്ക് വരുന്നുണ്ടെന്നും താങ്കള്‍ അവിടെ ഉണ്ടാകണമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍