ദേശീയം

യുഎസിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ സംരംഭക മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റൺ; ഇന്ത്യൻ വംശജയായ സംരംഭക യുഎസിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചു. താനിയ ബത്തിജ എന്ന 32 കാരിയാണ് മരിച്ചത്. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലായിരുന്നു ദാരുണാന്ത്യം. 

ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്.കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നു. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. 

ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളർ‌ത്തുനായയും പൊള്ളലേറ്റു ചത്തു. താനിയയുടെ സംസ്കാരം നടത്തി. അക്കൗണ്ടിങ്ങിലും ഫിനാൻസിലും എംബിഎ പൂർത്തിയക്കിയ താനിയ. അടുത്തിടെ ബെൽപോർട്ടിൽ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നിരുന്നു, ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും സ്വന്തമായുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താനിയ സജീവമായി പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി