ദേശീയം

'എല്ലാവരും മാസ്‌ക് ധരിക്കണം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം'; അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി ലോക്‌സഭാ സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മാസ്‌ക് ധരിക്കാന്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ലയുടെ നിര്‍ദേശം. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. കോവിഡ് ബോധവത്കരണ പരിപാടികളില്‍ അംഗങ്ങള്‍ സജീവമാവാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

മാസ്‌ക് ധരിച്ചാണ് സ്പീക്കര്‍ ഇന്നു സഭയില്‍ എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ഓം ബിര്‍ല പറഞ്ഞു. അംഗങ്ങള്‍ക്ക് സഭാകവാടത്തില്‍ മാസ്‌കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും അതു ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.

രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും സമാനമായ നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത