ദേശീയം

പാരച്യൂട്ടിന്റെ കനോപി തുറന്നില്ല, 50 അടി മുകളില്‍ നിന്ന് താഴേക്ക്; 50കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ പാരാഗ്ലൈഡിംഗിനിടെ താഴേക്ക് വീണ് ദക്ഷിണ കൊറിയന്‍ സ്വദേശിയായ 50കാരന്‍ മരിച്ചു. പാരച്യൂട്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണം.

മെഹ്‌സാന ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഷിന്‍ ബിയോങ് മൂണ്‍ ആണ് മരിച്ചത്. പാരാച്യൂട്ടിന്റെ കനോപി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 50 അടി ഉയരത്തില്‍ നിന്നാണ് താഴേക്ക് വീണത്.

സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷിന്‍ വഡോദരയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാദി ടൗണിനു സമീപം പാരാഗ്ലൈഡിനുപോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം