ദേശീയം

'സാര്‍ എന്നെ സഹായിക്കൂ'; വഴിയില്‍ പ്ലക്കാര്‍ഡുമായി വിദ്യാര്‍ത്ഥി; കാര്യം ചോദിച്ചറിഞ്ഞ് സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: 'മുഖ്യമന്ത്രി സാര്‍ എന്നെ സഹായിക്കൂ' എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നിന്ന യുവാവിനെ കണ്ട് വാഹനം നിര്‍ത്തി തമിഴ്‌നാട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുഖ്യമന്ത്രി നിയമസഭയിലേക്ക് പോകുന്നതിനിടെ ചെന്നൈയിലെ ടിടികെ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ശേഷം വിദ്യാര്‍ഥിയോട് സ്റ്റാലിന്‍ വിവരങ്ങള്‍ ആരാഞ്ഞു.

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശിയായ എന്‍ സതീഷ് എന്ന വിദ്യാര്‍ഥിയായിരുന്നു പ്ലക്കാര്‍ഡുമായി റോഡില്‍ കാത്ത് നിന്നത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷയെ എതിര്‍ത്തതിന് സതീഷ് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് നന്ദി പറഞ്ഞു. ഇന്ത്യയിലുടനീളം നീറ്റ് ഇളവുകള്‍ കൊണ്ടുവരണമെന്നും സതീഷ് അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം പങ്കുവെച്ചത്. പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥിയുടെയും അയാളോട് വിവരങ്ങള്‍ ചോദിച്ചറിയുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?