ദേശീയം

കാമുകന്റെ രണ്ടാം കാമുകിയെ കണ്ടെത്തി, യുവതി കടലിലേക്ക്; രക്ഷിക്കാന്‍ ചാടിയ യുവാവ് മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: യുവാവ് ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടലില്‍ മുങ്ങിത്താഴുന്ന യുവതിയെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തുചാടിയ യുവാവ് മുങ്ങിമരിച്ചു. 

കര്‍ണാടകയിലെ സോമേശ്വറില്‍ വെള്ളിയാഴ്ചയാണ് സംഭവം. 28 വയസുള്ള ലോയിഡ് ഡിസൂസയാണ് മരിച്ചത്. ലോയിഡ് ഡിസൂസ ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കാമുകിമാര്‍ കണ്ടെത്തുകയായിരുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിന് രണ്ടുപേരെയും സോമേശ്വര്‍ ബീച്ചിലേക്ക് യുവാവ് വിളിച്ചുവരുത്തി. അവിടെ വച്ച് തങ്ങളെ വഞ്ചിച്ചതായി ആരോപിച്ച് കാമുകനുമായി യുവതികള്‍ വാക്കുതര്‍ക്കമുണ്ടായി.

മറ്റൊരു പെണ്‍കുട്ടിയെ ലോയിഡ് ഇഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് യുവതികളില്‍ ഒരാള്‍ കടലിലേക്ക് എടുത്തുചാടി. ഇതിന് തൊട്ടുപിന്നാലെ യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയപ്പോഴാണ് അപകടം ഉണ്ടായത്. യുവതിയെ രക്ഷിച്ചശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. തിരമാലയില്‍പ്പെട്ട യുവാവിന്റെ തല പാറയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് യുവാവിനെ കടലില്‍ നിന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ലോയിഡ്, കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് നാട്ടില്‍ എത്തിയത്. അതിനിടെയാണ് രണ്ടു പെണ്‍കുട്ടികളെ പരിചയപ്പെടുകയും അവരുമായി ഒരേസമയം ഇഷ്ടത്തിലാവുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി