ദേശീയം

'ബിസിനസ് മോശം'- 590 എൽഇഡി ടിവികൾ മോഷ്ടിച്ച് കടത്തി; വെയർഹൗസ് മാനേജർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഗോഡൗണിൽ നിന്ന് അഞ്ഞൂറിന് മുകളിൽ എൽഇഡി ടിവികൾ മോഷ്ടിച്ച് കടത്തിയ വെയർഹൗസ് മാനേജർ പിടിയിൽ. രാജസ്ഥാനിലാണ് സംഭവം. 39 കാരനായ നാഗൗർ സ്വദേശിയായ ദിനേശ് ചിറ്റ്ലംഗിയ എന്നയാളാണ് അറസ്റ്റിലായത്. 590 എൽഇഡി ടിവികളാണ് ഇയാൾ ഗോഡൗണിൽ നിന്ന് കടത്തിയത്. 

ചൊവ്വാഴ്ചയാണ് കമൽ തോഷ്നിവാൾ എന്നയാളുടെ ​ഗോഡൗണിൽ നിന്നാണ് ടിവികൾ മോഷണം പോയത്. 590 എൽഇഡി ടിവികൾ മോഷണം പോയതായി കണ്ടെത്തിയതിന് പിന്നാലെ ഇയാൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ബില്ലിങ് സംവിധാനം പരിശോധിച്ചപ്പോൾ എസ്എസ് ഇലക്ട്രോണിക്സിന്റെ പേരിൽ നൽകിയ രണ്ട് ഇ-വേ ബില്ലുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഇതോടെ പരാതിക്കാരന്റെ കമ്പനിയുടെ മാനേജർ ഈ രണ്ട് ബില്ലുകൾ നൽകുകയും രണ്ട് ട്രക്കുകളിലായി 590 എൽഇഡി ടിവികൾ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായും കണ്ടെത്തി. പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും എൽഇഡി ടിവികൾ അടങ്ങിയ ട്രക്കുകൾ കണ്ടെത്തുകയും ചെയ്തു. ഫോൺ ട്രാക്ക് ചെയ്താണ് പൊലീസ് ദിനേശിനെ പിടികൂടിയത്. 

മോഷ്ടിച്ച ടിവികളെല്ലാം വസന്ത് കുഞ്ച് എൻക്ലേവിലെ വാടക സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, തന്റെ പേരിൽ നാഗൗറിൽ എസ്എസ് ഇലക്ട്രോണിക്സ് എന്ന കട നടത്തുന്നുണ്ടെന്ന് ദിനേശ് വെളിപ്പെടുത്തി. സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം തന്റെ ബിസിനസ് നന്നായി നടക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരാതിക്കാരന്റെ ഗോഡൗണിൽ നിന്ന് ടിവികൾ മോഷ്ടിച്ചതെന്നു ദിനേശ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു