ദേശീയം

ചരണ്‍ജിത്ത് സിങ് ഛന്നി പഞ്ചാബ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി രാഹുല്‍ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:  പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു.

'പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് പഞ്ചാബ് മുഖ്യമന്ത്രി വരുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഛന്നിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി'- രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെ.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആര് എന്നതിനെ ചൊല്ലി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് അമരീന്ദര്‍ സിങ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചരണ്‍ജിത്ത് സിങ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ അമരീന്ദര്‍ സിങ് ബിജെപിയുമായി സഖ്യമുണ്ടാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി