ദേശീയം

കോവിഡ്: ഗംഗാ നദിയില്‍ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ കണക്ക് ലഭ്യമല്ല: കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍. 

'കോവിഡിനെ തുടര്‍ന്നു മരണം സംഭവിച്ചതിനു ശേഷം ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം എത്രയെന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല'- കേന്ദ്ര മന്ത്രി ബിശ്വേശ്വര്‍ ടുഡു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു പ്രതികരണം. 

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ തള്ളിയ സംഭവത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ