ദേശീയം

സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നു ദിവസം അവധി; സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി, കര്‍ണാടകയില്‍ ക്യാമ്പസുകള്‍ കലുഷിതം

സമകാലിക മലയാളം ഡെസ്ക്


ബെംഗലൂരു: ഹിജാബ് നിരോധന വിവാദത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കര്‍ണാടകയില്‍ മൂന്നു ദിവസത്തേക്ക് ഹൈസ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. 'വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍, കോളജ് മാനേജ്‌മെന്റുകളും പൊതുജനങ്ങളും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' എന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു. 

സംസ്ഥാനത്തെ പല കോളജുകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉഡുപ്പിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയില്‍ കോളജില്‍ ഹിജാബും കാവി ഷോളും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ നിന്നത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക നേരെ, ജയ് ശ്രീറാം മുദദ്രാവാക്യങ്ങളുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയായിരുന്നു.

മുപ്പതോളം വിദ്യാര്‍ത്ഥികളാണ് കാവി ഷോളുകള്‍ പുതച്ച് എത്തിയത്. ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് കോളജ് ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ എത്തിയത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍,ഹിന്ദു ജാഗരണേേ വദികെ പ്രവര്‍ത്തകരാണ് തങ്ങള്‍ക്ക് കാവി ഷോളുകള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

അതേസമയം, വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി