ദേശീയം

'പെര്‍ഫെക്ട് ക്യാച്ച്', അതിവേഗം പാഞ്ഞ് മാന്‍; 'പറന്ന്' പിടിച്ച് പുലി- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഇരയെ പിടിക്കാന്‍ പുലിക്ക് പ്രത്യേക വൈഭവമാണ്. മരത്തിന്റെ മുകളില്‍ പോലും പുലിയാണ് മുന്നിലെങ്കില്‍ ഇരയ്ക്ക് രക്ഷയില്ല. മരത്തിന്റെ മുകളില്‍ കയറിയും ഇരയെ വിദഗ്ധമായി പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മാനിനെ ചാടി പിടികൂടുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഈ വീഡിയോ കണ്ടാല്‍ പുലി പറക്കുകയാണോ എന്ന് ചിന്തിച്ചാല്‍ പോലും തെറ്റു പറയാന്‍ കഴിയില്ല .


സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുലിയെ കണ്ട് മാനുകള്‍ കൂട്ടത്തോടെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നില്‍ കുതിച്ചുപായുന്ന പുലി ഒരു മാനിനെ ചാടി പിടികൂടുന്നതാണ് വീഡിയോയുടെ അവസാനം. 

പുലിയെ കണ്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മാനിനെ ഒറ്റ കുതിപ്പില്‍ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി