ദേശീയം

പാഞ്ഞെത്തിയ ട്രെയിനിനു മുന്നില്‍ പെട്ടു, ബൈക്ക് തവിടുപൊടി; യുവാവിന്റെ അത്ഭുതരക്ഷപ്പെടല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അപകടങ്ങളെ കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതൊന്നും ബാധകമാകാത്ത ചിലരുണ്ട് നമ്മുടെ നാട്ടില്‍. റോഡ് നിയമങ്ങള്‍ പാലിക്കാതെയാണ് പലപ്പോഴും അവരുടെ യാത്ര. ട്രാഫിക് ബ്ലോക്കില്‍ ഇടയിലൂടെ തിരുകി കയറ്റുക, അടഞ്ഞുകിടക്കുന്ന റെയില്‍വെ ഗേറ്റിലൂടെ വണ്ടിയോടിക്കുക ഇതെല്ലാം ഇവരുടെ പതിവ് രീതികളാണ്. ട്രാഫിക് ലംഘനത്തിന് ചിലപ്പോള്‍ ജീവന്റെ വിലയായിരിക്കും നല്‍കേണ്ടിവരിക എന്നാണ് ഈ വിഡിയോ കാണിച്ചു തരുന്നത്.

മുംബൈയില്‍ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെയില്‍വേ ഗേറ്റ് അടച്ചിട്ടും അതിനടിയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികന്‍ രാജധാനി എക്‌സ്‌പ്രെസിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു.

അതിവേഗം വരുന്ന ട്രെയില്‍ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതുകൊണ്ടു ബൈക്ക് യാത്രികന്റെ ജീവന്‍ നഷ്ടപ്പെട്ടില്ല. ട്രെയിന്റെ ചക്രങ്ങളുടെ അടിയില്‍പെട്ട് ബൈക്ക് പൂര്‍ണമായും നശിച്ചു. ട്രെയിന്‍ പോകുന്നതു വരെ കാത്തിരിക്കാനുള്ള ബൈക്ക് യാത്രികന്റെ ക്ഷമയില്ലായ്മയാണ് അപകടത്തില്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍