ദേശീയം

പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, ക്രൂര മര്‍ദ്ദനം; വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍; നാല് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: പശുക്കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. 

പശുക്കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. സംഭവം വലിയ പ്രതിഷേധത്തിനും കാരണമായതിന് പിന്നാലെയാണ് നാല് പേരെ പൊലീസ് പിടികൂടിയത്.  സംഭവത്തില്‍ കുറ്റക്കാരായ പ്രതികളെ ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് 5000ത്തോളം പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കനത്ത പൊലീസ് സുരക്ഷയും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. 

റോഡില്‍ കിടക്കുകയായിരുന്ന പശുക്കുട്ടിയെ അറസ്റ്റിലായ നാല് പേരില്‍ ഒരാള്‍ പീഡിപ്പിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സംഘത്തിലെ രണ്ട് പേരാണ് ഇത് വീഡിയോയില്‍ ചിത്രീകരിച്ചത്. മറ്റൊരാള്‍ ശബ്ദമുണ്ടാക്കരുതെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് സുബൈര്‍, തലിം, വാരിസ്, ചുന എന്നിവരാണ് അറസ്റ്റിലായത്. ഫത്തേ മുഹമ്മദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 

പശു മോഷണവും അതുമായി ബന്ധപ്പെട്ട് പൊലീസും മോഷ്ടാക്കളും തമ്മില്‍ ഏറ്റുമുട്ടലും ആള്‍ക്കൂട്ട ആക്രമണവുമടക്കം നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. പശുക്കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സ്റ്റീഫനല്ല ഖുറേഷി അബ്രാം; 'എമ്പുരാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

പറന്ന്, 100 മീറ്ററും കടന്ന സിക്സുകള്‍...

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്