ദേശീയം

മൊബൈല്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുത്തു; യുവാവിന്റെ തലയറുത്തെടുത്ത് അക്രമി സംഘം സ്ഥലംവിട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കവര്‍ച്ചാശ്രമം ചെറുത്തതിന് അക്രമി സംഘം യുവാവിന്റെ തലയറുത്തുകൊണ്ടുപോയി. തമിഴ്‌നാടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. മയിലാടുതുറൈ സ്വദേശിയായ 25 വയസ്സുള്ള സതീഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സെരംഗഡുവിലെ ഒരു എംബ്രോയിഡറി യൂണിറ്റിലെ ജീവനക്കാരനാണ് സതീഷ്. 

രഞ്ജിത്ത് ( 20 വയസ്സ്) എന്ന യുവാവിനൊപ്പമാണ് സതീഷ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി വീടിന് സമീപത്തിരുന്ന മദ്യപിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിലായി ഒരു സംഘം ഇവരുടെ അടുത്തെത്തി. ഇരുവരെയും ആക്രമിച്ച സംഘം മൊബൈല്‍ഫോണ്‍ അടക്കമുള്ളവ കവര്‍ച്ച നടത്താന്‍ ശ്രമിച്ചു. 

എന്നാല്‍ കവര്‍ച്ചാശ്രമം സതീഷ് ചെറുത്തു. ഇതില്‍ പ്രകോപിതരായ ഗുണ്ടാസംഘം സതീഷിനെ കൊലപ്പെടുത്തി തലയറുത്തു കൊണ്ടു പോകുകയായിരുന്നു. ഭയന്നുവിറച്ച രഞ്ജിത്ത് ഇതിനിടെ രക്ഷപ്പെട്ട് നിലവിളിച്ചുകൊണ്ട് മെയിന്‍ റോഡിലേക്ക് ഓടി. 

ഇതിനിടെ അക്രമിസംഘം സതീഷിന്റെ അറുത്തെടുത്ത തലയുമായി ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.  പരിക്കേറ്റ രഞ്ജിത്ത് തിരുപ്പൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

സതീഷിന്റെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സതീഷിന്റെ അറുത്തെടുത്ത തലയും, ആക്രമിസംഘത്തെയും കണ്ടെത്താന്‍ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തിരുപ്പൂര്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്