ദേശീയം

മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പാദസരത്തിനായി കാലുകള്‍ മുറിച്ചെടുത്തു; സഹോദരങ്ങള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പാദങ്ങള്‍ വെട്ടിമാറ്റി. അതിന് പിന്നാലെ സഹോദരങ്ങളായ രാജേഷും സുരേഷും മൃതദേഹം സഹോദരങ്ങള്‍ സംസ്‌കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

75കാരിയായ ജംനബായിയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ ബയോഗ്യാസ് കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. 

ഇവരുടെ കാലില്‍ നിന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം രാജേഷ് മുത്തശ്ശിയോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീടാണ് കാലില്‍ കിടന്ന വെള്ളിപാദസരത്തിനായി ആവശ്യപ്പെട്ടത്. അതിന് മുത്തശ്ശി തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ രാജേഷ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെ അറുത്തെടുത്ത പാദവും ആഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

പിന്നീട് സഹോദരനെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ മൃതദേഹം സമീപത്തെ ബയോഗ്യാസ് കുഴിയില്‍ സംസ്‌കരിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു