ദേശീയം

ഞാന്‍ ഗംഗുഭായിയുടെ ദത്തുപുത്രന്‍,  റിലീസ് തടയണം; ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആലിയ ഭട്ട് അഭിനയിച്ച സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ ഗംഗുഭായി കത്തിയവാഡിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗംഗുഭായിയുടെ ദത്തുപുത്രന്‍ എന്ന് അവകാശപ്പെട്ട ബാബുജി റാവ് ജി ഷാ എന്നയാളാണ് ഹര്‍ജി നല്‍കിയത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ബാബുജി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു തള്ളിയ ഉത്തരവിന് എതിരെയാണ് സുപ്രീം കോടതിയില്‍ എത്തിയത്. 

താന്‍ ഗംഗുഭായിയുടെ മകനാണെന്ന് ഷാ പറയുന്നത് അല്ലാതെ അതിനു തെളിവൊന്നും ഹാജരാക്കിയിട്ടില്ലെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അവകാശവാദം തെളിയിക്കുന്നതിന് ഒരു റേഷന്‍ കാര്‍ഡ് ആണ് ഹാജരാക്കിയിട്ടുള്ളത്. ഇതെങ്ങനെ സ്വീകരിക്കാനാവുമെന്ന് നിര്‍മാതാക്കള്‍ ചോദിച്ചു.

2011ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഇതുവരെ ഈ പുസ്തകത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. നാല്‍പ്പതു വര്‍ഷം മുമ്പ് മരിച്ചുപോയ ഗംഗു ഭായി, ചുവന്ന തെരുവിലാണ് ജീവിച്ചതെങ്കിലും അവരുടെ നേട്ടങ്ങളാണ് ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. ഇതില്‍ അപകീര്‍ത്തിയുടെ പ്രശ്‌നമില്ലെന്ന് നിര്‍മാതാക്കള്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്