ദേശീയം

പിടിവിട്ട് മഹാരാഷ്ട്ര, 35,000ലധികം പേര്‍ക്ക് കോവിഡ്; മുംബൈയില്‍ മാത്രം 20,000ന് മുകളില്‍; 85 ശതമാനം കേസുകളിലും രോഗലക്ഷണമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് വീണ്ടും പിടിമുറുക്കി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 36,265 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയില്‍ കോവിഡ് ബാധിതര്‍ 20,000 കടന്നു. 20,181 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് 29.90 ശതമാനമാണ്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മുംബൈയില്‍ കോവിഡ് കേസുകളില്‍ 33 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ കേസുകളില്‍ 85 ശതമാനം പേര്‍ക്കും യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. 1170 പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

തമിഴ്‌നാട്ടില്‍ പുതുതായി 6983 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 22,828 പേര്‍ ചികിത്സയില്‍ കഴിയുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്