ദേശീയം

'അത് തല്ലിയതല്ല, തലോടിയത്'- കർഷകനിൽ നിന്ന് മുഖത്തടിയേറ്റ ബിജെപി എംഎൽഎ  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: പൊതുവേദിയിൽ വച്ച് കർഷകൻ മുഖത്തടിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് പൊതുവേദിയിൽ വച്ച് കർഷകൻ ബിജെപി എംഎൽഎ പങ്കജ് ​ഗുപ്തയെ തല്ലിയത്. 

കർഷകൻ തന്റെ മുഖത്തടിച്ചുവെന്ന തരത്തിൽ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് എംഎൽഎ അവകാശപ്പെട്ടു. വീഡിയോയിൽ കാണുന്ന കർഷകൻ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതു പോലെ അദ്ദഹം തന്റെ കവിളിൽ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി. എംഎൽഎയെ തല്ലിയെന്ന് പറയപ്പെടുന്ന കർഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാർത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങൾ വിശദീകരിച്ചത്. 

പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി സംഭവം വളച്ചൊടിച്ച് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും തെരഞ്ഞെടുപ്പിൽ മറ്റു കാര്യങ്ങളൊന്നും ഉയർത്തി കാണിക്കാനില്ലാത്തത്‌ കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എംഎൽഎയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎൽഎ വേദിയിൽ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോൾ മുതിർന്നയാൾ എന്ന നിലയിൽ എംഎൽഎയുടെ കവിളിൽ സ്‌നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാൽ വിശദീകരിച്ചു. 

ഉന്നാവിൽ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കർഷകനായ ഛത്രപാൽ വേദിയിലേക്ക് കയറി എംഎൽഎയുടെ മുഖത്തടിച്ചത്. സമീപമുള്ള പൊലീസുകാരും മറ്റു പ്രവർത്തകരും ചേർന്നാണ് കർഷകനെ വേദിയിൽ നിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎൽഎക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎഎൽഎയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍