ദേശീയം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ എല്ലാവുരം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ വീട്ടിലെ പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്‌നാഥ് സിങ്ങിന് കോവിഡ് 

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലാണെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ അറിയിച്ചു. സമീപ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേഷനില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും

കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ. ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങളുടെ ഭാഗമായി തത്കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.

മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 513 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ22,751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ടിപിആര്‍ 23.53 ആണ്. മഹാരാഷ്ട്രയും ബംഗാളും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി