ദേശീയം

നാളെ മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും അടച്ചിടും; ഹോം ഡെലിവറിക്ക് അനുമതി; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്‌റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ. ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങളുടെ ഭാഗമായി തത്കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.

മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല. ഇതുവരെ 513 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ22,751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ടിപിആര്‍ 23.53 ആണ്. മഹാരാഷ്ട്രയും ബംഗാളും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍