ദേശീയം

ഗോവയില്‍ ബിജെപിക്കു തിരിച്ചടി, മന്ത്രി രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗോവയില്‍ ബിജെപിക്കു തിരിച്ചടി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മൈക്കല്‍ ലോബോ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ലോബോ ഇന്നു വൈകിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചനകള്‍.

ശാസ്ത്ര, സാങ്കേതികം, മാലിന്യ സംസ്‌കരണം എന്നീ വകുപ്പുകളാണ് ലോബോ കൈകാര്യം ചെയ്തിരുന്നത്. വടക്കന്‍ ഗോവയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ലോബോ. ലോബോയൊടൊപ്പം ഏതാനും അനുയായികളും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിസ്ഥാനത്തുനിന്നും എംഎല്‍എ  പദവിയും രാജിവച്ചതായി ലോബോ അറിയിച്ചു. മറ്റു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം ഏതു പാര്‍ട്ടിയിലാണ് ചേരുകയെന്ന വ്യക്തമാക്കിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ലോബോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍