ദേശീയം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കോവിഡ് മുലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ  പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് ആദായവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് സിബിഡിടി ഈ സമയപരിധി നീട്ടിയത്. 202021 സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് 202122 അസസ്‌മെന്റ് ഇയറില്‍ കണക്കാക്കുക. ഈ വര്‍ഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. 2021 ഡിസംബര്‍ 31 വരെയായിരുന്നു മുമ്പത്തെ സമയപരിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്