ദേശീയം

ഇന്നലെയും കോവിഡ് രോഗികള്‍ ഒന്നരലക്ഷത്തിന് മുകളില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മേലെ; ചികിത്സയിലുള്ളവര്‍ എട്ടുലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് ഇന്നലെയും ഒന്നരലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈസമയത്ത് 69,959 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏതാനും ദിവസമായി ഒന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതര്‍.

ഇന്നലെ 277 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 8,21,446 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. 10.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒമൈക്രോണ്‍ കേസുകള്‍ 4461 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടില്‍ ഇന്നലെ 13,990 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,547 പേര്‍ രോഗമുക്തി നേടി. പതിനൊന്ന് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 62,767 ആയി.

നീണ്ട ഇടവേളയ്ക്ക് ശേഷം കര്‍ണാടകത്തിലും ഇന്നലെ കോവിഡ് രോഗികളും എണ്ണം ഉയര്‍ന്നു. 11,698 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1148 പേര്‍ രോഗമുക്തി നേടി. നാല് പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 60,148 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്