ദേശീയം

ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്, പരിശോധനയില്‍ ബോംബ്; സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കി- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ബോംബ് പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വേണ്ട സുരക്ഷാ മുന്‍കരുതലുകളോട് കൂടി നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കി. 

കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂരില്‍ പൂക്കച്ചവടം നടക്കുന്ന പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് ബോംബ് പിടിച്ചെടുത്തത്. ഇതോടെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു.

വിവരം അറിഞ്ഞ് ബോംബ് സ്‌ക്വാഡും എന്‍എസ്ജി കമാന്‍ഡോകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. തുടര്‍ന്ന് നിയന്ത്രിത സ്‌ഫോടനം നടത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു.  സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഇഡി ആണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'