ദേശീയം

ജനങ്ങളെ വല്ലാതെ കഷ്ടപ്പെടുത്തരുത്, പ്രാദേശികമായ നിയന്ത്രണങ്ങൾ മതിയെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കമെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

സാമ്പത്തികമേഖലയുടെ പ്രവർത്തനം തടസ്സപ്പെടരുത്

ജനങ്ങളും സർക്കാരുകളും ജാഗ്രതയിൽ കുറവു വരുത്തരുത്. എന്നാൽ, ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കണം. സാമ്പത്തികമേഖലയുടെ പ്രവർത്തനം തടസ്സപ്പെടരുത്. അതുകൊണ്ടുതന്നെ, തീർത്തും പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണം. - പ്രധാനമന്ത്രി പറഞ്ഞു. 

ഒമിക്രോണിനെ നേരിടാൻ ജാഗ്രത

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനൊപ്പം, ഭാവിയിൽ വരാവുന്ന പുതിയ വകഭേദങ്ങൾക്കെതിരെയും തയാറെടുപ്പു വേണം. അതിവേഗം പടരുന്ന ഒമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായവരിൽ 92% പേർക്കും വാക്സീൻ ആദ്യ ഡോസും 70% പേർക്കു രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരൻമാർക്കും മുൻകരുതൽ ഡോസ് നൽകുന്നതോടെ പ്രതിരോധം മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ