ദേശീയം

ആശുപത്രി വളപ്പില്‍ 11 കുഞ്ഞു തലയോട്ടിയും 54 എല്ലുകളും; കണ്ടെത്തിയത് 13കാരി ഗര്‍ഭിണിയായ കേസ് അന്വേഷിക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആശുപത്രിയില്‍ വളപ്പില്‍വച്ച് ഗര്‍ഭസ്ഥശിശുക്കളുടെ 11 ശിശുക്കളുടെ തലയോട്ടികളും 54 എല്ലുകളും കണ്ടെത്തി. ആശുപത്രിയില്‍ അനധികൃതമായി ഗര്‍ഭച്ഛിദ്രം നടന്നിരുന്നതായും പൊലീസ് സംശയിക്കുന്നു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ആശുപത്രിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെയും നഴ്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലുകള്‍ വിദഗ്ധ പരിശോധനയ്ക്കാനായി ഫോറന്‍സിക് ലാബിലേക്ക് അയച്ചാതും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

13കാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഗര്‍ഭിണിയാക്കിയ കേസ് അന്വേഷിക്കുന്നതിനിടെയാണ് ആശുപത്രി പരിസരത്തെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗര്‍ഭച്ഛിദ്രം നടത്താനായി പെണ്‍കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രി ചെലവുകള്‍ അവര്‍ വഹിക്കാമെന്ന് പെണ്‍കുട്ടിയെ വീട്ടുകാരെ അറിയിക്കുയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് കാര്യം ആശുപത്രി അധികൃതര്‍ മറച്ചുവച്ചതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്