ദേശീയം

നേതൃത്വം കുത്തക കമ്പനി പോലെ പ്രവര്‍ത്തിക്കുന്നു; പഞ്ചാബില്‍ എഎപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നാടക്കാനിരിക്കുന്ന പഞ്ചാബില്‍ എഎപിക്ക് തിരിച്ചടി. ഫിറോസ്പൂരില്‍ എഎപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ടു. ആഷു ബാംഗര്‍ ആണ് പാര്‍ട്ടി വിട്ടത്. 

ഫിറോസ്പൂര്‍ ഗ്രാന്‍ മണ്ഡലത്തില്‍ ആഷു ബാംഗറിനെ എഎപി സ്താനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി പാര്‍ട്ടി വിടുകയാണെന്ന് ബാംഗര്‍ പ്രഖ്യാപിക്കുകയായിരുന്നു. 

എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കുത്തക കമ്പനി പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആഷു ബാംഗര്‍ ആരോപിച്ചു. കെജരിവാള്‍ സ്വാര്‍ത്ഥനാണ്. പാര്‍ട്ടി നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ബാംഗര്‍ പറഞ്ഞു.

ആഷു ബാം​ഗർ രാജി പ്രഖ്യാപിക്കുന്നു/ ട്വിറ്റർ ചിത്രം

പാര്‍ട്ടി നേതാക്കളുടേത് മോശം ഭാഷയാണ്. മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും ആഷു ബാംഗര്‍ കുറ്റപ്പെടുത്തി. ആഷു ബാംഗര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്