ദേശീയം

ഒറ്റദിവസം 41,000ത്തിലധികം രോഗികള്‍; കോവിഡില്‍ പകച്ച് കര്‍ണാടക; തമിഴ്‌നാട്ടില്‍ 23,888 പേര്‍ക്ക് വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ പ്രതിദിന രോഗികള്‍ 41,000 കടന്നു. ഇന്ന് 41,457 പേര്‍ക്കാണ് വൈറസ് ബാധ. 20 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

കുടുതല്‍ രോഗികള്‍ ബംഗളുരുവിലാണ്. 25,595 പേര്‍ക്കാണ് കോവിഡ്. സംസ്ഥാനത്തെ ടിപി ആര്‍ നിരക്ക് 22.30 ആണ്. രണ്ട് ദിവസത്തിനുള്ളില്‍ 15,000ത്തിലധികം പേരാണ് രോഗബാധിതര്‍.

തമിഴ്‌നാട്ടില്‍ ഇന്ന് 23,888 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1,61,171 ആയി. ചെന്നൈയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി