ദേശീയം

മോദിതന്നെ 'താരം'; യുപിയില്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി, വരുണിനേയും മേനകയേയും വെട്ടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,  രാജ്നാഥ് സിങ്, സ്മൃതി ഇറാനി എന്നിവരടക്കം 30പേരാണ് പട്ടികയിലുള്ളത്. അതേസമയം, ബിജെപിക്ക് എതിരെ വിമത സ്വരമുയര്‍ത്തിയ വരുണ്‍ ഗാന്ധിയും അമ്മ മേനക ഗാന്ധിയും പട്ടികയിലില്ല. 

2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരകരായിരുന്നു രണ്ടുപേരും. ദേശീയ പ്രവര്‍ത്തക സമിതിയില്‍നിന്നും വരുണിനെയും മേനകയെയും ബിജെപി പുറത്താക്കിയിരുന്നു. പിന്നാലെ കര്‍ഷക സമരത്തെ തുണച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും വരുണ്‍ രംഗത്തെത്തിയിരുന്നു.  കര്‍ഷക സമരത്തിലും ലഖിംപുര്‍ ഖേരി കൂട്ടക്കൊലയിലും വരുണ്‍ ഗാന്ധി രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിര്‍ച്വല്‍ റാലികളും മറ്റുമാണ് ബിജെപി നിലവില്‍ ശ്രദ്ധിക്കുന്നത്. ജനുവരി അവസാന വാരത്തോടെ, മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യുപിയില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു