ദേശീയം

തിരിച്ചടിച്ച് ബിജെപി; മുലായത്തിന്റെ മരുമകൾ പാർട്ടിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുകയാണ്. ബിജെപിയെ ഞെട്ടിച്ച് നിരവധി എംഎല്‍എമാരും നേതാക്കളും പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതിന് തക്ക തിരിച്ചടിയുമായി രംഗത്തുവരികയാണ് ബിജെപി. 

സമാജ്‌വാദി പാര്‍ട്ടി തലവനായ മുലായം സിങ് യാദവിന്റെ കുടുംബത്തില്‍ നിന്നും ഒരാളെത്തന്നെ പാര്‍ട്ടിയിലെത്തിച്ചാണ് ബിജെപി മറുപടി നല്‍കാനൊരുങ്ങുന്നത്. മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ് ആണ് ബിജെപിയോടൊപ്പം കൈകോര്‍ക്കുന്നത്. 

മുലായത്തിന്റെ ഇളയമകന്‍ പ്രതീകിന്റെ ഭാര്യയാണ് അപര്‍ണ. മുന്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപര്‍ണ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്‌സിലും ഇന്റര്‍നാഷണല്‍ റിലേന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണ ലക്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ റീത്താ ബഹുഗുണാ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം